Nov 8, 2008

Disclaimer

This blog contains malayalam version of those books I have read.
This is not translation, only what I get from the book.
These books are I own and I think it includes the right to share what I read from


There is no copyright for my post(s).

Books are:

Naked Face 1 2 3 4 5



I AM EXPECTING YOUR SUPPORT BY CLICKING THESE ADDS(bottom banner), EVERY TIME YOU VISIT. thank you

Nov 7, 2008

ഭാഗം 5 - Part 5

സംശയം

Chapter 02 continues...

ഏതെങ്കിലും കിറുക്കന്‍ ആകുമോ അത് ചെയ്തത്?

"നിര്‍ബന്ധമില്ല" ജൂഡ് അതിനെ ഖണ്ഡിച്ചു "ആ ആള്‍കൂട്ടത്തില്‍ ഇരുപതില്‍ ഒരാള്‍ വച്ചു മനോരോഗ ആശുപത്രിയില്‍ പോയിട്ടുള്ളവരോ, പോകാന്‍ സാധ്യത ഉള്ളവരോ ആണ്".

"വലിയൊരു കിറുക്കന്‍ ആണതെങ്കില്‍?"
"അങ്ങനെ ആവാന്‍ വലിയ സാധ്യത ഒന്നും തന്നെ ഇല്ല"

കുറച്ചു നേരം ഡോക്ടറെ നോക്കിയിരുന്നിട്ട് മ്ച്ഗ്രീവി താല്പര്യത്തോടെ പറഞ്ഞു. "തങ്ങള്‍ക്കു മനുഷ്യ മനസ്സുകളെ കുറിച്ചു വലിയ ജ്ഞാനം ഉണ്ടെന്നു തോന്നുന്നല്ലോ"

"മനുഷ്യ മനസ്സുകളെ പോലെ വിശാലവും വൈവിദ്ധ്യവും ആയ ഒരു കാര്യം ഇല്ല തന്നെ" ഡോക്ടര്‍ പറഞ്ഞു.
"ഡോക്ടര്‍ എത്ര കാലമായി ഈ ഫീല്‍ഡില്‍ ?" മ്ച്ഗ്രീവി ചോദിച്ചു.
"പന്ത്രണ്ടു വര്ഷം., എന്താ ചോദിച്ചത്?"

മ്ച്ഗ്രീവി ചിരിച്ചു കൊണ്ടു പറഞ്ഞു "നിങ്ങള്‍ കാണാന്‍ വളരെ സുന്ദരനാണ്. എനിക്കുറപ്പുണ്ട് നിങ്ങളുടെ മിക്ക patients നും നിങ്ങളോട് പ്രേമം തോന്നിയിട്ടുണ്ട്".

" എനിക്ക് മനസ്സിലായില്ല, നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?"
"അങ്ങനെ പറയരുത് ഡോക്ടര്‍, നിങ്ങള്‍ക്കറിയാം ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് , ഞങ്ങളും ആണുങ്ങള്‍ തന്നെയാണ്. ജോണ്‍ നെ പോലെ ഒരാള്‍ ഇവിടെ വരുമ്പോള്‍ കാണുന്നത് താങ്ങളെ പോലെ ഉള്ള ഒരു handsome ഡോക്ടറിനെ, അയാള്‍ക്കും നിങ്ങളോട് ഇഷ്ട്ടം തോന്നാം." സ്വകാര്യമായി മ്ച്ഗ്രീവി തുടര്‍ന്നു "എന്താ നിങ്ങള്‍ക്ക് ഉറപ്പു പറയാന്‍ പറ്റുമോ നിങ്ങളുടെ പ്രിയപ്പെട്ട ജോണിനു നിങ്ങളോട് അങ്ങനെ ഒരു വികാരം തോന്നിയിട്ടില്ല എന്ന്?".

ഡോക്ടര്‍ നിര്‍വികാരനായി ചോദിച്ചു"ഇതാണോ നിങ്ങളും ആണുങ്ങളാണെന്നു പറഞ്ഞതിനര്‍ത്ഥം?"

മ്ച്ഗ്രീവി തുടര്‍ന്നു "അങ്ങനെയും സംഭവിക്കാമല്ലോ ഡോക്ടര്‍. പിന്നെടെന്തോക്കെ സംഭവിക്കാം എന്നും എനിക്കൂഹിക്കാന്‍ പറ്റും. നിങ്ങള്‍ ഹന്സനോട് പറയുന്നു ഇനി തന്നെ കാണേണ്ട ആവിശ്യമില്ലെന്ന് 3 വര്ഷമായി അവന്‍ നിങ്ങളുടെ കൂടെ ആയിട്ട് , അവനു കേട്ടത് സഹിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല. പിന്നീട് നിങ്ങള്‍ തമ്മില്‍ ഒരു സംഘട്ടനം നടന്നു"

ജുടിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.

എന്ജലി ആ സംഘര്‍ഷത്തിനു അയവ് വരുത്താനായി ചോദിച്ചു " അയാള്‍ക്ക് ഏതെങ്കിലും ശത്രുക്കള് ഉള്ളതായി ഡോക്ടറിനു അറിയാമോ ?, അല്ലെങ്കില്‍ അയാള്‍ക്ക്‌ ആരോടെന്കിലും ശത്രുത?"

"അങ്ങനെ ആരോടെന്കിലും ശത്രുത ഉണ്ടെങ്കില്‍ തീര്ച്ചയായും അത് നിങ്ങളോട് ഞാന്‍ പറയുമായിരുന്നു." ജൂഡ് പറഞ്ഞു " എനിക്ക് ഹന്സനെ കുറിച്ച് നന്നായി അറിയാം അയാള്‍ക്കോ അയാളോടോ ആര്ക്കും ശത്രുത ഉള്ളതായി എനിക്കറിവില്ല."

"ഏതായാലും ഞങ്ങള്‍ ജോണ് ഹന്സന്റെ ഫയല്‍ കൊണ്ടുപോകുകയാണ്" മ്ച്ഗ്രീവി പോകാനായി എഴുന്നേറ്റു.
"പറ്റില്ല".
"ഞങ്ങള്‍ വേണമെന്കില്‍ കോര്‍ട്ട് ഓര്‍ഡര്‍ സമ്പാദിക്കാം"
"എന്നാല്‍ ആദ്യം അത് ചെയ്യ്. ഈ ഫയലില്‍ നിങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു കാര്യവും ഇല്ല".
"പിന്നെന്തുകൊണ്ട് അത് ഞങ്ങള്ക്ക് തന്നുകൂടാ?"എന്ജലി ചോദിച്ചു.
" അത് ഹന്സന്റെ കുടുംബത്തെ വേദനിപ്പിക്കും. നിങ്ങളുടെ വഴി തെറ്റാണു. അവസാനം നിങ്ങള്ക്ക് മനസ്സിലാവും ഹന്സനെ കൊന്നത് ഒരു അപരിചിതന്‍ ആണെന്ന്."

മ്ച്ഗ്രീവി അതിനെ നിഷേധിച്ചു "ഞാനത് വിശ്വസിക്കില്ല".
എന്ജലി താന്‍ കൊണ്ടുവന്ന റയിന്‍ കോട്ട് പോതിഞ്ഞെടുതുകൊണ്ട് പറഞ്ഞു "ഇതു ഞങ്ങളുടെ പരിശോധനകള് കഴിഞ്ഞതിനു ശേഷമേ തിരിച്ചു തരാനാവൂ".
" അത് നിങ്ങള്‍ വച്ചു കൊള്ളൂ" ഡോക്ടര്‍ പറഞ്ഞു.

"വീണ്ടും കാണാം"മ്ച്ഗ്രീവി പറഞ്ഞു, എന്നിട്ടവര്‍ പുറത്തിറങ്ങി. ഡോക്ടര്‍ അവിടെ തന്നെ നിന്നുപോയി.
"എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടര്‍?" കരോള്‍ അങ്ങോട്ടുവന്നു.

"ആരോ നമ്മുടെ ജോണ്‍ ഹന്സനെ കൊലപ്പെടുത്തിയിരിക്കുന്നു."
"കൊന്നുവെന്നോ?"
"അയാളെ ആരോ കുത്തി കൊന്നു".
"എന്റെ ദൈവമേ, പക്ഷെ എന്തിന്?"
" അത് പോലീസിനും അറിയില്ല"

"എന്തൊരു കഷ്ട്ടം" ഡോക്ടര്‍ വളരെ സന്കടപ്പെടിട്ടുണ്ട് എന്നവള്‍ക്ക് മനസ്സിലായി അവള്‍ ചോദിച്ചു "ഞാനെന്തെന്കിലും ചെയ്യാണ്ടതായി ഉണ്ടോ?"

"നിനക്കിന്നു ഓഫീസ് പൂട്ടാമോ?,ഞാന്‍ നേരത്തെ ഇറങ്ങുന്നു. മിസ്സിസ് ഹന്സനെ കാണാന്‍ പോകണം. ഈ വാര്‍ത്ത‍ ഞാന്‍ തന്നെ അവരോട് പറയുന്നതാണ്‌ ശരി എന്ന് തോന്നുന്നു."
"അതെല്ലാം ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം, ഡോക്ടര്‍ പോയിട്ട് വരൂ", കരോള്‍ പറഞ്ഞു.
"thank you" ജൂഡ് അവിടെ നിന്ന് ഇറങ്ങി.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കരോള്‍ അന്നത്തെ ഫയലുകള്‍ എല്ലാം finish ചെയ്ത്, locker എല്ലാം പൂട്ടി പോകാന്‍ ഇറങ്ങുകയായിരുന്നു. അപ്പോള്‍ ഇടനാഴിയിലെ വാതില്‍ തുറക്കുന്ന ശബ്ദം അവള്‍ കേട്ടു. മണി ആറു കഴിഞ്ഞിരിക്കുന്നു, എല്ലാം പൂട്ടുകയാണ്; ഇതു ഇപ്പോള്‍ ആരാണ്.കരോള്‍ വന്ന ആളെ നോക്കി. അയാള്‍ പുഞ്ചിരിച്ചു കൊണ്ടു കാരോലിനു നേരെ വന്നു...


to be continued...


Nov 6, 2008

ഭാഗം 4 - Part 4

കുറ്റാന്വേഷണം.

Chapter 02
continues...

അക്ഷമനായ ഡിറ്റക്ടീവ് ചോദിച്ചു "എന്താ വല്ലതും നടക്കുമോ?". വിനയത്തോടെ കരോള്‍ പറഞ്ഞു ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് അദ്ദേഹം ഒരു patient നോട് കൂടെ ഇരിക്കുമ്പോള്‍ ശല്യപ്പെടുത്തരുതെന്ന്. ദയവായി അല്‍പ്പം നേരം കൂടെ ക്ഷമിച്ചാലും ഞാന്‍ അദ്ദേഹത്തോട് കാര്യം സൂചിപ്പിക്കാം. കരോള്‍ ഫോണ്‍ വഴി ഡോക്ടറിനെ വിളിച്ചു.

കരോള്‍ പറഞ്ഞു: "ഡോക്ടര്‍ ഹോമിസൈഡ് യൂണിറ്റില്‍ ഉള്ള രണ്ടു ഡിറ്റക്ടീവുകള് അങ്ങയെ കാണാന്‍ വന്നിട്ടുണ്ട്".
"അവരോട് അല്‍പ്പം wait ചെയ്യാന്‍ പറയൂ". അദ്ദേഹത്തിന്റെ ശബ്ദത്തിലെ തികഞ്ഞ ശാന്തത അവള്‍ ശ്രദ്ധിച്ചു. അവള്ക്ക് അഭിമാനത്തോടെ ചിന്തിച്ചു:അവര്ക്കു തന്നെ ചിലപ്പോള്‍ ഭയപ്പെടുത്താന്‍ പറ്റിയേക്കും, എന്നാല്‍ ഡോക്ടറെ അവര്ക്കു തൊടാന്‍ പോലുമാകില്ല. അവള്‍ അവരോട് പറഞ്ഞു "ഞാന്‍ അറിയിച്ചിട്ടുണ്ട്, അല്‍പ്പം വെയിറ്റ് ചെയ്യാന്‍ പറഞ്ഞു".
എത്രനേരം എടുക്കും ഒരു രോഗിയെ നോക്കാന്‍? Angeli, ചെറുപ്പക്കാരനായ ഡിറ്റക്ടീവ് ചോദിച്ചു. ഏകദേശം അര മണിക്കൂര്‍ അവള്‍ മറുപടി പറഞ്ഞു.

അവര്‍ പരസ്പരം നോക്കി, McGreavy പറഞ്ഞു "ഞങ്ങള്‍ വെയിറ്റ് ചെയ്യാം."

25 minute കഴിഞ്ഞപ്പോള്‍ ഡോക്ടറിന്റെ റൂമില്‍ നിന്ന് ഇടനാഴിയിലേക്ക്‌ വാതില്‍ തുറക്കുന്ന ശബ്ദം കരോള്‍ കേട്ടു. അല്‍പ്പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു ഡോക്ടര്‍ പുറത്തേക്ക് വന്നു.

" എനിക്ക് താങ്ങളെ പരിചയമുണ്ടല്ലോ" മ്ച്ഗ്രീവി യെ കണ്ട ഡോക്ടര്‍ പറഞ്ഞു.

"ശരിയാണ് ഞാന്‍ ലെഫ്ടെനന്ട് മ്ച്ഗ്രീവി". കൂടെ വന്ന ആളെ ചൂണ്ടിയിട്ട് "ഇയാള്‍ ഡിറ്റക്ടീവ് ഫ്രാന്ക് എന്ജലി".
ഡോക്ടറുടെ റൂം french living room പോലെ ഡിസൈന്‍ ചെയ്തതാണ്, അവിടെ certificates ഒന്നും ഇല്ലാത്തത്‌ മ്ച്ഗ്രീവി ശ്രദ്ധിച്ചു. പക്ഷെ അവിടെ എത്തുന്നതിനു മുന്പ് അയാള്‍ ഡോക്ടറിനെ കുറിച്ചു അന്വേഷിച്ചിരുന്നു. വേണമെന്കില്‍ ആ ചുവര്‍ മുഴുവന്‍ സര്ട്ടിഫിക്കറ്റുകള് കൊണ്ടു നിറക്കാന്‍ ഡോക്ടറിനാവും.

"ജീവിതത്തില്‍ ആദ്യം സന്ദര്ശ്ശിക്കുന്ന സൈക്കാട്രിസ്ടിന്ടെ ഓഫീസ് ആണ്. എന്റെ വീടും ഇതുപോലെ സുന്ദരം ആയിരുന്നെന്കില്‍", എന്ജലി പറഞ്ഞു.

ഇവിടുത്തെ atmosphere എന്റെ patients നെ ആശ്വസിപ്പിക്കും. പിന്നെ ഞാന്‍ ഒരു psychoanalyst ആണ്.

സോറി പക്ഷെ അതുതമ്മില്‍ എന്ത് വ്യത്യാസം?.

"മണിക്കൂറിനു ഏകദേശം 50 dollar വ്യത്യാസം". മ്ച്ഗ്രീവി തുടര്‍ന്നു "എന്റെ partner ക്ക് താങ്ങളെ ശരിക്കും അറിയില്ല ".

ജൂഡ് ആലോചിച്ചു, മനസ്സിലായി; ഇയാളുടെ പഴയ പാര്‍ട്ണര്‍ പണ്ടു ഒരു liquor store പിടിക്കുന്നത്തിനിടയില്‍ ദാരുണമായി വെടിയേറ്റ് മരിച്ചിരുന്നു അന്ന് ഇയാള്‍ക്കും മാരകമായി പരിക്കേറ്റിരുന്നു. ഏകദേശം നാലോ-അന്ചോ വര്ഷം മുന്പ്. അവര്‍ പിടിച്ച റൌഡിയെ, ആമോസ് സിഫ്ഫ്രെന്‍, അയാളുടെ വക്കീല്‍ അയാള്ക്ക് ബുദ്ധിസ്തിരത ഇല്ലെന്നു വാദിച്ചിരുന്നു. തന്റെ മൊഴിയാണ് കുറ്റവാളിയെ കൊലമരത്തില്‍ നിന്നു രക്ഷിച്ചത്‌. കോടതിയുടെ ആവശ്യപ്രകാരം പരിശോധിച്ചപ്പോള് അയാള്‍ മനസ്തിരത ഇല്ലാത്ത ആളാണെന്ന് തനിക്ക് മനസ്സിലായത് കൊണ്ടാണ് അങ്ങനെ മൊഴി നല്കിയത്.

ജൂഡ് പറഞ്ഞു " ഇപ്പോള്‍ എനിക്ക് താങ്ങളെ മനസ്സിലായി, പഴയ സിഫ്ഫ്രോണ്‍ കേസ് അല്ലെ?, അന്ന് തങ്ങള്‍ക്കും പരിക്കേറ്റിരുന്നല്ലോ , മൂന്നു വെടിയുണ്ടകള്‍ തങ്ങളുടെ ശരീരത്തില് ഉണ്ടായിരുന്നല്ലോ; കൂടാതെ താങ്കളുടെ partner മരിക്കുകയും ചെയ്തു."

" എനിക്ക് താങ്ങളെയും ഓര്‍മയുണ്ട്, നിങ്ങള്‍ ആണ് ആ കുറ്റവാളി രക്ഷപ്പെടാന്‍ കാരണം." മ്ച്ഗ്രീവി പറഞ്ഞു.

വിഷയം മാറ്റനെന്നവണ്ണം ജൂഡ് ചോദിച്ചു" what can I do for you ?".

"ഞങ്ങള്‍ വന്നത് തങ്ങളില്‍ നിന്നു ചില കാര്യങ്ങള്‍ ചോദിച്ചറിയാനാണ്. ", മ്ച്ഗ്രീവി പറഞ്ഞു. എന്നിട്ട് എന്ജലി യോട് ചോദിയ്ക്കാന്‍ ആഗ്യം കാണിച്ചു.

കൈവശം ഉണ്ടായിരുന്ന ബ്രൌണ്‍ കവര്‍ അഴിച്ച് എന്ജലി ചോദിച്ചു "നിങ്ങള്ക്ക് ഇതു പരിചയം ഉണ്ടോ ?".
മഞ്ഞ നിറമുള്ള റയിന്‍ കോട്ട് കണ്ട ഡോക്ടര്‍ പറഞ്ഞു "ഇതു എന്റെതാണെന്ന് തോന്നുന്നല്ലോ."
"ഇതു നിങ്ങളുടെതാണ് ഇതില്‍ നിങ്ങളുടെ പേരെഴുതിയിട്ടുണ്ട് ഡോക്ടര്‍"
"നിങ്ങള്‍ക്കിതെവിടുന്നു കിട്ടി ?"
"നിങ്ങള്‍ക്കെന്തു തോന്നുന്നു" ആ ശബ്ദത്തിലെ വ്യത്യാസം ഡോക്ടര്‍ക്ക്‌ മനസ്സിലായി.

ജൂഡ് ഒരു നിമിഷം മ്ച്ഗ്രീവിയെ നോക്കി എന്നിട്ട് തന്റെ പൈപ്പില്‍ പുകയില നിറച്ചു കൊണ്ടു ശാന്തനായി പറഞ്ഞു "ഇതൊക്കെ എന്താണെന്ന് നിങ്ങള്‍ പറയുന്നതാവും നല്ലതെന്ന് എനിക്ക് തോന്നുന്നു".

"നിങ്ങളുടെ കോട്ടിനെ കുറിച്ചാണ് ചോദ്യം, ഇതു നിങ്ങളുടെ ആണെന്കില്‍ ഇതെങ്ങനെ നിങ്ങളുടെ കൈയില്‍ നിന്നു പോയി എന്നും നിങ്ങള്‍ വിശദീകരിക്കണം."

"ഇതില്‍ അസ്വഭാവികമായി ഒന്നും തന്നെ ഇല്ല" ഡോക്ടര്‍ തുടര്‍ന്നു"ഇന്നു രാവിലെ മഴ പോടിയുന്നുണ്ടായിരുന്നു എന്റെ കോട്ട് ക്ലീന്‍ ചെയ്യാന്‍ കൊടുതിരിക്കുന്നതിനാല്‍ ഞാന്‍ ഈ മഞ്ഞ സ്ലീകേര്‍ ആണ് ധരിച്ചിരുന്നത്. എന്റെ ഒരു patient ന്റെ കൈവശം റെയിന്‍ കോട്ട് ഉണ്ടായിരുന്നില്ല, അതിനാല്‍ ഞാന്‍ ഇതു അയാള്ക്ക് നല്കി." ഒന്നു നിറുത്തിയതിനു ശേഷം അയാള്‍ ചോദിച്ചു "അയാള്‍ക്ക് എന്തെങ്കിലും പറ്റിയോ?".

"അയാള്‍ എന്ന് വച്ചാല്‍?" മ്ച്ഗ്രീവി ചോദിച്ചു.
"എന്റെ patient John Hanson".

"നിങ്ങളുടെ കഷ്ട്ടകാലം" എന്ജലി പറഞ്ഞു "അയാള്‍ക്ക് നിങ്ങളുടെ കോട്ട് തിരിച്ചു കൊണ്ടുവരാന്‍ ആകില്ല, അയാള്‍ മരിച്ചിരിക്കുന്നു".

ഒരു മരവിപ്പ് തന്നിലൂടെ അരിച്ചു കയറുന്നതായി ജുടിനു തോന്നി "മരിച്ചെന്നോ?"

"അതെ, ആരോ ആയാളുടെ പുറത്തു കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയിരിക്കുന്നു" മ്ച്ഗ്രീവി പറഞ്ഞു.

മ്ച്ഗ്രീവി ആ കോട്ട് നിവര്‍ത്തി അതിന് പിന്നിലെ കീറല്‍ കാണിച്ചു കൊടുത്തു. അതിന് ചുറ്റുമുള്ള ഭാഗത്തിനു കടുത്ത ചുവപ്പ് നിറമായിരുന്നു.

"ആരായിരിക്കാം കൊലനടത്തിയത്?"

"തങ്ങള്‍ക്ക് അതിനുള്ള ഉത്തരം നല്കാനാവുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു ഡോക്ടര്‍ സ്ടെവെന്സ്" എന്ജലി പറഞ്ഞു.

താന്‍ നിസ്സഹായനാനെന്ന ഭാവത്തില്‍ അദ്ദേഹം ചോദിച്ചു "എപ്പോഴാണ് സംഭവിച്ചത്?"

"പതിനൊന്നു മണിക്ക് Lexington Avenue - ല്‍ വച്ച് ഇവിടുന്നു ഏകദേശം ഒരു ബ്ലോക്ക് മാത്രം അകലെ. അയാള്‍ വീഴുന്നത് കുറെ ആളുകള്‍ എങ്കിലും കണ്ടിട്ടുണ്ടാകും, പക്ഷെ ക്രിസ്തുമസിന്റെ തിരക്കില്‍ ആരും ശ്രദ്ധിച്ചിട്ടില്ല. അവിടെ കിടന്ന് രക്തം വാര്‍ന്നാണ് അയാള്‍ മരിച്ചത്." മ്ച്ഗ്രീവി പറഞ്ഞു.

"എത്ര മണിക്കാണ് അയാള്‍ ഇവിടെ എത്തിയത്?", എന്ജലി ചോദിച്ചു.

"പത്ത് മണിക്ക്"
"എത്ര സമയം അയാള്‍ ഇവിടെ ചിലവഴിച്ചു?"
"അമ്പതു മിനിറ്റ് "
"session കഴിഞ്ഞ ഉടന്‍ അയാള്‍ പോയോ?"
"yes, മറ്റൊരു patient എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു"
"ഹന്സണ്‍ റിസപ്ഷനു മുന്നിലൂടെ ആണോ പുറത്തേക്ക് പോയത്?"

"അല്ല, പുറത്തേക്ക് പോകുന്നത് മറ്റൊരു വാതിലില്‍ കൂടെയാണ്" എന്നിട്ടദ്ദേഹം പുറത്തേക്ക് പോകുന്ന വാതില്‍ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു "അങ്ങനെ ആകുമ്പോള്‍ എന്റെ patients പരസ്പരം അറിയുകയില്ല".

മ്ച്ഗ്രീവി പറഞ്ഞു:"അപ്പോള്‍ ഇവിടെ നിന്നിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ആണ് അയാളുടെ മരണം നടന്നത്. അയാള്‍ എന്തിനാണ് (എന്തസുഖതിനാണ്) നിങ്ങളെ കാണുന്നത്?"

"ക്ഷമിക്കണം ഒരു doctor-patient ബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്"

"അയാളെ ആരോ കൊലപ്പെടുതിയിരിക്കുന്നു" മ്ച്ഗ്രീവി പറഞ്ഞു "നിങ്ങള്‍ക്ക് അയാളുടെ കൊലപാതകിയെ കണ്ടുപിടിക്കാന്‍ സഹായിക്കാന്‍ കഴിയും"

"അയാള്‍ എത്രകാലമായി ഇവിടെ വരാന്‍ തുടങ്ങിയിട്ട്?" ഇത്തവണ എന്ജലി ആണു ചോദ്യമെറിഞ്ഞത്. അതാണ്‌ പോലീസ് ടീം വര്ക്ക്

"മൂന്നു വര്ഷം" ജൂഡ് പറഞ്ഞു.
"എന്തായിരുന്നു അയാളുടെ കുഴപ്പം?"
ഡോക്ടര്‍ ഒന്നു മടിച്ചു. രാവിലെ ജോണ്‍ ഹന്സനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷവാന്യിരുന്നു. "അയാള്‍ homosexual ആയിരുന്നു". ഡോക്ടര്‍ പറഞ്ഞു.

"ആയിരുന്നു, അതായതു ഇപ്പോള്‍ അല്ല ", ഡോക്ടര്‍ പറഞ്ഞു."ഹന്സന്‍ സുഖപ്പെട്ടു. ഇന്നു രാവിലെ അയാള്‍ എന്നെ കണ്ടപ്പോള്‍ എന്നെ ഇനി കാണേണ്ട ആവിശ്യമില്ല എന്ന് ഞാന്‍ ഹന്സനോട് പറഞ്ഞിരുന്നു. അയാള്‍ തന്റെ കുടുംബത്തോടൊപ്പം ചേരാന്‍ പോകുകയായിരുന്നു" അയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്-ഉണ്ടായിരുന്നു."

"അപ്പോള്‍ അയാള്‍ വീട്ടില്‍ നിന്നു വിട്ടുനില്ക്കുകയായിരുന്നു അല്ലെ?" മ്ച്ഗ്രീവി ചോദിച്ചു.
"അതെ അത് സാധാരണമാണ്‌"
"ചിലപ്പോള്‍ അയാളുടെ ഏതെങ്കിലും ഹോമോ കൂട്ടുകാരനു അയാളെ പിരിയാന്‍ ഇഷ്ട്ടമില്ലതെയായപ്പോള്; വഴക്കുണ്ടാക്കിയിരിക്കാം കലഹം മൂത്ത് അയാളുടെ കൊലപാതകത്തില്‍ കലാശിച്ചതാകാം അല്ലെ?"
"അതിന് സാദ്ധ്യത ഉണ്ട്" ജൂഡ് പറഞ്ഞു; "പക്ഷെ ഞാന്‍ അത് വിശ്വസിക്കുകയില്ല"
"എന്തുകൊണ്ടില്ല ഡോക്ടര്‍?" എന്ജലി ചോദിച്ചു

"ഒരു വര്ഷത്തിലേറെയായി അയാള്ക്ക് അങ്ങനെയുള്ള യാതൊരു ബന്ധവുമില്ല . ഇതു അയാളെ ആരെങ്കിലും കൊള്ളയടിക്കാന്‍ ശ്രമിച്ചതാവാം. ഹന്സണ്‍ അങ്ങനെ ഉള്ളവരോട് വഴക്കുണ്ടാക്കുന്ന കൂട്ടത്തിലാണ്."

"അതില്‍ ഒരു തെറ്റുണ്ട്, അയാളുടെ പേഴ്സില്‍ നൂറു ഡോളറില്‍ കൂടുതല്‍ ഉണ്ടായിരുന്നു." മ്ച്ഗ്രീവി ജുടിനെ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു കൊണ്ടു പറഞ്ഞു.

പിന്നെ ആരാവാം?

To be continued...


Nov 5, 2008

ഭാഗം 3 - Part 3

ഡോക്ടര്‍ ജൂഡ് സ്ടെവെന്സ് - carol's version.

Chapter 02
continues...

അയാളോട് ഒട്ടിച്ചേരാന്‍ അവള്‍ ആഗ്രഹിച്ചു, പക്ഷെ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ ഒഴിഞ്ഞു മാറി. അവളെ ഒരു couch ല്‍ ഇരുത്തിയിട്ട് അയാള്‍ പറഞ്ഞു "ഇത്രയും കാലം അനുഭവിച്ചതൊന്നും നിനക്കു മതിയായില്ലേ, നിനക്കു ഇതില്‍ നിന്നും മോചനം വേണ്ടേ?". അവള്‍ കുഴങ്ങി, ഇയാള്‍ എന്താ ഇങ്ങനെ? അതോതന്നെ കളിപ്പിക്കാന്‍ വേണ്ടി പറയുന്നതാണോ... അതോ മറ്റു വല്ലതുമാണോ ഇയാളുടെ ഉദ്ദ്യേശ്യം. അവള്‍ ആലോചിച്ചു.

"
നിനക്കെന്തു ചെയ്യണമെന്നു പറഞ്ഞു കൊള്ളൂ" അവള്‍ പറഞ്ഞു. "നമുക്കല്‍പ്പം കത്തിവയ്ക്കാം"
അയാള്‍ പറഞ്ഞു.
വിശ്വാസം വരാതെ അവള്‍ ചോദിച്ചു " എന്നുവച്ചാല്‍ സംസരിക്കാം എന്നോ ?". അതെ , അയാള്‍ മറുപടി പറഞ്ഞു. എന്നിട്ട് ഒരു കസേര വലിച്ചിട്ട് അദ്ദേഹം അവളുടെ അടുത്തിരുന്നു.

അവര്‍ സംസാരിച്ചു തുടങ്ങി, പലവിഷയങ്ങളെക്കുറിച്ചും, രാത്രിമുഴുവന്‍. വളരെ ലളിതമായ കാര്യമാണ് ഡോക്ടര്‍ ചെയ്തത്; അവളോട്‌ സംസാരിക്കുക. പക്ഷെ അതായിരുന്നു അവള്‍ക്കുവേണ്ടിയിരുന്നത്, ആരും ഇതുവരെ ചെയ്തിട്ടില്ലാത്തതും.

അയാള്‍ അവളെ അയാളെപ്പോലെ തന്നെ കണ്ടു , ഒരു മനുഷ്യജീവിയെ പോലെ. ഇടയ്ക്കെപ്പോഴോ താന്‍ വസ്ത്രം ധരിച്ചിട്ടില്ല എന്ന വസ്തുത അവള്‍ ഓര്മിച്ചു. അവള്‍ പോയി വസ്ത്രം ധരിച്ചു; പിന്നെയും കുറെ നേരം അവര്‍ എന്തിനൊക്കെയോ കുറിച്ചു സംസാരിച്ചു. അവളുറങ്ങിയപ്പോഴേക്കും അവളുടെ മനസ്സ് ശൂന്യമായിരുന്നു. എല്ലാ ഭാരവും ഇറക്കി വച്ചു അവള്‍ സുഖമായി ഉറങ്ങി.

പിറ്റേന്ന് breakfast കഴിച്ചു കഴിഞ്ഞു അദ്ദേഹം അവള്ക്ക് 100 dollar ന്റെ നോട്ടു നല്‍കിയിട്ട് പറഞ്ഞു: "നിനക്കു ഇവടുന്നു ഇറങ്ങിയതിനു സെത്ഷം നിന്റെ ഇഷ്ട്ടം പോലെ ജീവിക്കാം. നിനക്കു നിന്റെ തെരുവില്‍ പോയി 100 dollar നും മയക്കുമരുന്ന് വാങ്ങി, നിന്റെ ഇഷ്ട്ടം പോലെ നടക്കാം അടുത്ത പ്രാവിശ്യം ജയിലില്‍ ആകുന്നതു വരെ. ഒന്നു നിറുത്തിയിട്ടു അദ്ദേഹം തുടര്‍ന്നു " എനിക്ക് ഒരു receptionist ന്റെ ആവിശ്യം ഉണ്ട്, എനിക്ക് തോന്നുന്നു നീ അതിനു പറ്റിയ ആളാണെന്ന്".

അവള്‍ പറഞ്ഞു " എനിക്ക് അതിനുള്ള യോഗ്യത ഇല്ലല്ലോ" നിനക്കു പറ്റും നീ നിന്റെ വിദ്യാഭ്യാസം പൂര്ത്തിയാക്കുകയാണെന്കില്. ഡോക്ടര്‍ പറഞ്ഞു.

അവള്‍ പുറത്തിറങ്ങി തന്റെ സ്ഥിരം drug shop ലേക്ക് നടന്നു. 100 dollar കൊണ്ടു തനിക്ക് കുറെ drug വാങ്ങാം എന്നവള്‍ മനസ്സിലോര്‍ത്തു. അവള്‍ ഡോക്ടറിനെ കുറിച്ചോര്ത്തു, ആ വീട് , അവര്‍ സംസാരിച്ച കാര്യങ്ങള്‍ എല്ലാം. ഡോക്ടര്‍ എന്തൊരു മണ്ടനാണെന്ന് ആലോചിച്ചു അവള്‍ ചിരിച്ചു.

പക്ഷെ അവള്‍ തന്നെ അത്ഭുതപ്പെടുന്ന രീതിയിലായിരുന്നു അവള്‍ക്കുണ്ടായ മാറ്റം.അവള്‍ night-school ല്‍ ചേര്ന്നു. അവള്‍ തന്റെ നശിച്ച ജീവിതം ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം നിന്നു. ഡോക്ടര്‍ അവള്ക്ക് പഠിക്കാന്‍ മാസംതോറും ഒരു തുക allowance നല്‍കിപ്പോന്നു. തന്റെ graduation high-grade ഓടെ പാസായി. ഡോക്ടര്‍ അവളുടെ graduation-day ക്ക് വന്നിരുന്നു എന്നത് അവളെ കുറെ സന്തോഷിപ്പിച്ചു, അവസാനം തന്നെ വിശ്വസിക്കുന്ന ഒരാളെ ഉണ്ടായിരിക്കുന്നു.

ഇപ്പോള്‍ 4 വര്ഷം കഴിഞ്ഞു താന്‍ പാസ് ആയിട്ട്. ഡോക്ടറിന്റെ കാഴ്ചപ്പാടില്‍ ഇപ്പോഴും ഒരു വ്യത്യാസവും അവള്ക്ക് കാണാനായില്ല. ശരിക്കും പറഞ്ഞാല്‍ ഇപ്പോള്‍ കാണുന്നത് പോലെ തന്നെ ആണ് ഡോക്ടര്‍ നേരത്തെയും കണ്ടത്. അവളുടെ എല്ലാ കാര്യത്തിനും ഡോക്ടറുടെ സഹായമുണ്ടായിരുന്നു. Chick ന്റെ കാര്യത്തില്‍ സംഭവിച്ചതും എല്ലാം ഡോക്ടറിനോട്‌ പറഞ്ഞിരുന്നു. അവള്‍ ഡോക്ടറിനു വേണ്ടി എന്തും ചെയ്യാന്‍ തയാറാണ് മരിക്കാനും കൊല്ലാനും വരെ.

പക്ഷെ ഈ കുറ്റാന്വേഷകര് അവര്‍ എന്തിന് ഡോക്ടറെ കാണണം.



prev home index next

Nov 4, 2008

ഭാഗം രണ്ട് - Part 2

കരോള്

chapter 02 continues....

ഡോക്ടറോ .. അവര്‍ എന്തിന്നു ഡോക്ടറെ അന്വേഷിക്കണം. കരോള്‍ അവരുടെ കൈയിലെ brown cover ശ്രദ്ധിച്ചു.

അപ്പോള്‍ അവര്‍ അന്വേഷിക്കുന്നത് തന്നെയോ Chickനെയോ Sammyയേയോ അല്ല.

തന്റെ ആശ്വാസം മറച്ചു വക്കാതെ തന്നെ അവള്‍ പറഞ്ഞു "I am sorry" ഡോക്ടര്‍ ഇപ്പോള്‍ ഒരു patient നെ consult ചെയ്യുകയാണ്, അദ്ദേഹത്തെ ഇപ്പോള്‍ കാണുക ബുദ്ധിമുട്ടാണ്" .

"ഞങ്ങള്‍ അധികം സമയം എടുക്കുകയില്ല " Lt. McGreavy പറഞ്ഞു "ഞങ്ങള്ക്ക് അദ്ദേഹത്തോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കണം" ഒന്നു നിറുത്തിയിട്ടു അദ്ദേഹം തുടര്‍ന്നു "ഒന്നുകില്‍ ഞങ്ങള്‍ അതിവിടെ വച്ചു ചോദിക്കാം അല്ലെങ്കില്‍ ഞങ്ങള്‍ station-ല്‍ വച്ചു ചോദിച്ചൂകൊള്ളാം".

കരോള്‍ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം പകച്ചുനിന്നു. എന്തിനാണിവര്‍, homicide unit ല്‍ ഉള്ളവര്‍, ഡോക്ടറിനെ ചോദ്യം ചെയ്യുന്നത്?. അദ്ദേഹം തെറ്റൊന്നും ചെയ്യുകില്ല. അവള്ക്ക് ഡോക്ടറെ നന്നായി അറിയാം. എത്ര കാലമായി, അതേയ് 4 വര്ഷമായി അവള്ക്ക് ഡോക്ടര്‍ നെ പരിചയമായിട്ട്‌ .


ആ പരിചയം തുടങ്ങിയത് ഒരു night court ല്‍ വച്ചായിരുന്നു.

അതൊരു പഴയ courtroom ആയിരുന്നു. ജഡ്ജ് Murphy തന്നെയാണ് ഇപ്പോഴും bench - ല്‍ , അവള്‍ രണ്ടാഴ്ച്ച മുന്‍പാണ് അവിടെ ആദ്യമായി എത്തിപെട്ടത്. പ്രായത്തിന്റെയും, ആദ്യത്തെ പ്രാവിശ്യമായതിനാലും ജഡ്ജ് അവളെ probation ല്‍ വിട്ടതായിരുന്നു. ആ probation period ല്‍ തന്നെ വീണ്ടും പിടിക്കപ്പെടുക. ജഡ്ജ് Murphy ഇപ്രാവിശ്യം യാതൊരു ദാക്ഷിണ്യവും കാണിക്കുമെന്നു തോന്നുന്നില്ല.

ഒരു തടിയനെ കൈ വിലങ്ങ് ഇട്ട് പ്രതിക്കൂട്ടില്‍ നിറുത്തിയിരിക്കുന്നു. അയാള്ക്ക് വേണ്ടി എന്ന് തോന്നുന്നു ഒരു പൊക്കമുള്ള മനുഷ്യന്‍ ജഡ്ജിനോട് സംസാരിക്കുന്നുണ്ട്. അവള്‍ക്ക് അയാളെ കണ്ടപ്പോഴേ തോന്നി അയാള്ക്ക് നല്ല ആത്മവിശ്വാസം ഉണ്ടെന്ന്. അയാളെ കിട്ടിയതിനാല്‍ ആ തടിയന്‍ ഭാഗ്യവാനാണെന്നവള്ക്ക് തോന്നി. അവള്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.

തന്റെ പേരു വിളിച്ചത് അവള്‍ കേട്ടു. തന്റെ കാലുകള്‍ വിറക്കുന്നതായി അവള്ക്ക് തോന്നി. clerk ചാര്‍ജ് ഷീറ്റ് ജഡ്ജിന് കൈമാറി. ഈ തവണ മയക്കു മരുന്നിനോടുള്ള അഭിനിവേശവും, നഗരത്തില്‍ മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്ന രീതിയില്‍ ചുറ്റിതിരിയുന്നതും ആണു അവളുടെ മേലുള്ള ചാര്‍ജ്.

ജഡ്ജിന് ആളെ മനസ്സിലായി എന്ന് തോന്നുന്നു. അദ്ദേഹം ചോദിച്ചു: "കുറച്ചു ആഴ്ചകള്‍ക്ക് മുന്പ് നമ്മള്‍ കണ്ടതല്ലേ, കരോള്‍?"

ബലമില്ലാത്ത ശബ്ദത്തില് അവള്‍ പറഞ്ഞു : "അതെ മൈലോര്ഡ്".

"ഞാന്‍ നിനക്കു probation അനുവദിച്ചു അല്ലെ ?"
"അതെ സര്‍"
"നിനക്ക് എത്ര വയസ്സുണ്ട്‌"

" പതിനാറ്", അവള്‍ക്കറിയാമായിരുന്നു അവരതു ചോദിക്കുമെന്ന്. അവള്‍ തുടര്‍ന്നു "ഇന്നെന്റെ പതിനാറാമത്തെ പിറന്നാളാണ്, happy birthday to me" ഇത്രയും പറഞ്ഞ ശേഷം അവള്‍ പൊട്ടിക്കരഞ്ഞു. പൊക്കമുള്ള ആള്‍ അപ്പോഴും അവിടെ ഉണ്ടായിരുന്നു, അയാള്‍ കടലാസുകള്‍ അയാളുടെ ബാഗില്‍ വയ്ക്കുകയായിരുന്നു. അയാള്‍ തലയുയര്‍ത്തി അവളെ നോക്കി, എന്നിട്ട് ജഡ്ജിന്റെ അടുത്ത് പോയി എന്തോ പറഞ്ഞു.

ജഡ്ജ് ഒരു ഇടവേള പ്രഖ്യാപിച്ചൂ, എന്നിട്ട് അവര്‍ രണ്ടു പേരും chamber ന്റെ ഉള്ളിലേക്ക് പോയി.

തിരിച്ചു വന്ന ജഡ്ജ് പ്രസ്താവിച്ചു:നിനക്കു ഈ പ്രാവിശ്യവും ഭാഗ്യം ഉണ്ടെന്ന് തോന്നുന്നു, "The court is remanding you to the personal custody of Dr. Judd Stevens"(കോര്‍ട്ട് നിന്നെ ഡോക്ടര്‍ ജൂഡ് സ്ട്വെന്സ് ന്റെ സ്വൊകാര്യ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നു).

അപ്പോഴാണ് ആ പൊക്കമുള്ളയാള് ഒരു ഡോക്ടര്‍ ആണെന്ന് മനസ്സിലായത്. അതിപ്പോള്‍ റിപ്പര്‍ ചാക്കോ ആയാലും അവള്ക്ക് പ്രശ്നമില്ലായിരുന്നു. കാരണം അവള്‍ക്ക് കോടതി ആ ദിവസം തന്റെ പിറന്നാളല്ല എന്ന് മനസ്സിലാക്കുന്നതിനു മുന്പ് അവിടുന്ന് രക്ഷപ്പെടണമായിരുന്നു.

ഡോക്ടര്‍ അവളെയും കൂട്ടി തന്റെ apartment ലേക്ക് പോയി.

ഡോക്ടര്‍ അദ്ദേഹത്തിന്റെ seventy-first street ലെ മനോഹരമായ തന്റെ apartment ല്‍ എത്തി. ആ കെട്ടിടത്തില്‍ ഒരു door man ഉം lift operator ഉം ഉണ്ടായിരുന്നു. അവര്‍ അഭിവാദ്യം ചെയ്യുന്നത് കണ്ടാല്‍ തോന്നും ഈ ഡോക്ടര്‍ എന്നും 16 വയസ്സുള്ള ഒരു black hooker ന്റെ കൂടെ സ്ഥിരം പുലര്‍ച്ചേ 3 മണിക്ക് വരാറുള്ളതാണെന്ന്.

അവള്‍ ജീവിതത്തില്‍ ഇതുവരെ അത്രയും മനോഹരമായ ഒരു സ്ഥലം കണ്ടിട്ടുണ്ടായിരുന്നില്ല. ജനലില്‍ കൂടെ നോക്കിയാല്‍ അങ്ങകലെ ചെറിയ ബോട്ടുകള്‍ ഈസ്റ്റ് റിവറില്‍ കൂടെ നീങ്ങുന്നതായി കാണാം. ഡോക്ടര്‍ പറഞ്ഞു: എനിക്ക് വല്ലാതെ വിശക്കുന്നു എന്താ നമുക്കൊരു ചെറിയ പിറന്നാള്‍ ട്രീറ്റ്‌ ഒരുക്കിയാലോ?". അദ്ദേഹം വളരെ മനോഹരമായി വിവധതരം വിഭവങ്ങള്‍ ഒരുക്കുന്നത് അവള്‍ കണ്ടു നിന്നു.

അദ്ദേഹം തുടര്‍ന്നു: "ഇതാണ് ഒരു bachelor ആയാലുള്ള ഗുണം, എനിക്കിഷ്ട്ടമുള്ളപ്പോള്‍ എനിക്കിഷ്ട്ടമുള്ള സാധനം ഉണ്ടാക്കാം"


അപ്പോള്‍ ഇയാളൊരു bachelor ആണ്, തന്റെ ഭാഗം നന്നായി അഭിനയിച്ചാല്‍ തനിക്കൊരു ലോട്ടറി അടിക്കാന്‍ സാധ്യത ഉണ്ടെന്ന് അവള്‍ വിചാരിച്ചു. അയാള്‍ അവളെ തന്റെ guest bedroom ലേക്ക് കൂട്ടികൊണ്ട് പോയി. അത് സാമാന്യം വലിയ ഒരു റൂം ആയിരുന്നു. അവളെ അവിടെ ആക്കിയിട്ടു അയാള്‍ അവള്ക്ക് ഒരു ജോഡി pajamas കൊടുത്തു എന്നിട്ട് അവിടുന്ന് പോയി.

കരോള്‍ ആലോച്ചിച്ചു "തനിക്കിപ്പോള്‍ അടിച്ചിരിക്കുന്നത്‌ വമ്പന്‍ jackpot ആണ്. ഇയാള്‍ ഒരു രാക്കൂട്ട് നോക്കി വന്നതാണ്, അയാള്‍ ആഗ്രഹിച്ചത്‌ കൊടുത്താല്‍ എന്തും നേടാം"

അവള്‍ അടുത്ത അര മണിക്കൂര്‍ shower നു കീഴെ നിന്നു എന്നിട്ട് ടവല്‍ പുതച്ചു പുറത്തിറങ്ങി. അയാള്‍ കൊണ്ടു വച്ച pajama അവള്‍ കണ്ടു. അതവിടെ ഉപേക്ഷിച്ച അവള്‍ മെല്ലെ ഹാളിലേക്ക് ചെന്നു. പോകുന്ന വഴി അവള്‍ ഉടുത്തിരുന്ന ടവലും ഉപേക്ഷിച്ചു. അയാളവിടെ ഒരു ഡെസ്കില്‍ എന്തോ ചെയ്തൂകൊണ്ടു ഇരിക്കുന്നുണ്ടായിരുന്നു. പുറകിലൂടെ അയാളുടെ കഴുത്തില്‍ ചുംബിച്ചിട്ട് അവള്‍ പറഞ്ഞു "lets start baby"



Nov 3, 2008

ഭാഗം ഒന്ന്‍ - Part 1

കൊലപാതകം
Chapter 01

സമയം 10:50 x-mas കാലത്തെ മഞ്ഞുപുതച്ച പ്രഭാതത്തില്‍ Manhattan streets - ല്‍ xmas shopping നായി ഇറങ്ങിയ ആളുകള്‍ തങ്ങളുടെ വീടുകള്‍ ലക്ഷ്യമാക്കി വേഗത്തില്‍ നടപ്പാതകളിലൂടെ തിരക്കിട്ട് നീങ്ങുകയാണ്.

Lexington Avenue - ല്‍ മെലിഞ്ഞ് ഉയരം കൂടിയ ഒരാള്‍ മഞ്ഞ raincoat ധരിച്ച് ആളുകളുടെ ഇടയിലൂടെ മുന്‍പോട്ട് നീങ്ങികൊണ്ടിരുന്നു. അയാള്‍ ഇന്നു വളരെ സന്തോഷത്തില്‍ ആണ്, തന്റെ നശിച്ച ജീവിതത്തില്‍ നിന്നും മോചിതനായി പുതിയ ഒരു മനുഷ്യനായി എന്ന സന്തോഷ വാര്‍ത്ത‍ തന്റെ ഭാര്യ മേരിയെ അറിയിക്കാന്‍
വീടിനെ ലക്ഷ്യമാക്കി നീങ്ങുകയാണ് അയാള്‍. 59th street corner എത്തിയപ്പോള്‍ traffic light red ആയി. തിരക്കിടുന്ന ജനക്കൂട്ടത്തോടൊപ്പം അയാളും അക്ഷമനായി കാത്തുനിന്നു. കുറച്ചു വാര അകലെ Salvation Army Santa Claus അവിടെ ആഘോഷങ്ങള്‍ക്കായി കൂടിയിരിക്കുന്നത് കണ്ടു. അയാള്‍ തന്റെ നല്ല ഭാവിക്കായി ദൈവത്തിനു നല്‍കാന്‍ തന്റെ pocket -ല്‍ നിന്ന്‍ കുറച്ച് നാണയതുട്ടുകള്‍ കൈയില്‍ കരുതി. ആ നിമിഷത്തില്‍ തന്റെ പിന്നില്‍ ശക്തമായ ഒരു അടി വന്നു പതിച്ചതായി അയാള്ക്ക് തോന്നി. ആ അടിയുടെ ശക്തിയില് ഒന്നു പതറിയ അയാള്ക്ക് അതിന്റെ വേദന തന്റെ ദേഹമാകെ വ്യാപിക്കുന്നതായി മനസ്സിലായി. xmas ന്റെ ലഹരിയില്‍ കുടിച്ചു കൂത്താടുന്ന ആരോ താമശക്ക് ചെയ്തതാവാം.

അതോ അത് Bruce Boyd ആണോ?. Bruce, അവനൊരിക്കലും അവന്റെ ശക്തിയെക്കുറിച്ച് ബോധവാനല്ല, കൂടാതെ അവനു തന്നെ വേദനിപ്പിക്കുന്നത് ഒരു രസം ആയിരുന്നു. പക്ഷെ അവനെ കണ്ടിട്ട് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയി. അയാള്‍ തന്നെ ഇടിച്ച ആളെ നോക്കിവാനായി തിരിഞ്ഞു നോക്കി. ആരെയും കണ്ടെത്താന്‍ അയാള്‍ക്കായില്ല; തന്റെ കാലുകള്‍ തളരുന്നതായി അയാള്‍ക്ക് മനസ്സിലായി. എഴുന്നേല്‍ക്കാന്‍ ആവാതെ തളര്‍ന്നു കിടന്ന അയാള്‍ക്ക് പുറത്തെ വേദന ശരീരമാകെ പടരുന്നതായി മനസ്സിലായി. ആരോടെന്കിലും സഹായം ചോദിയ്ക്കാന്‍ വായ തുറന്നതും ഒരു ചുവന്ന നദി പുറത്തേക്കുഴുകുന്നതായി കണ്ടു. തന്റെ ശരീരമാകെ വല്ലാതെ വേദനിക്കുന്നതായി മനസ്സിലായി. അപ്പോഴും അയാളുടെ മനസ്സില്‍ താന്‍ തന്റെ മേരിയോട് പറയാന് വെമ്പിയ സന്തോഷ വാര്‍ത്ത‍യായിരുന്നു. താന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്, തനിക്കിനി തന്റെ കുടുംബത്തോടൊപ്പം ഒരു സന്തുഷ്ട്ട ജീവിതം നയിക്കാം.

അയാള്‍ തന്റെ കണ്ണുകള്‍ മുറുക്കെ അടച്ചു... തണുപ്പ് വീണ്ടും കൂടി വന്നു.

പക്ഷെ അയാള്‍ യാതൊന്നും അറിയുന്നുണ്ടായിരുന്നില്ല.


chapter 02

Reception - ന്റെ വാതിലുകള്‍ തുറന്നടയുന്നതായി Carol Roberts അറിഞ്ഞു. അവരെ നോക്കാതെ തന്നെ കരോളിനു അവര്‍ രണ്ടു പേരുണ്ടെന്ന് മനസ്സിലായി. ആറടിയില്‍ അധികം പൊക്കവും തികഞ്ഞ വണ്ണവും ആത്മവിശ്വാസം സ്ഫുരിക്കുന്ന നീലക്കന്നുകളും ഉള്ള അയാളുടെ പ്രായം നാല്പ്പതുകളിലാണ്‌. കണ്ടാലറിയാം അയാളാണ് നേതാവ് എന്ന്. രണ്ടാമത്തെയാള്‍ ചെറുപ്പമാണ് അയാളുടെ ചാര കണ്ണുകള്‍ വളരെ സൂക്ഷ്മങ്ങള്‍ ആണ്.
രണ്ടാളും തമ്മില്‍ വളരെ വ്യത്യാസം ഉണ്ടെന്‍കിലും അവര്‍ identical twins ആണെന്ന് Carol പെട്ടന്ന് മനസ്സിലാക്കി.

anti-prespirant ഉണ്ടെന്‍കിലും താന്‍ വിയര്‍ക്കുന്നതായി അവള്‍ക്ക് മനസ്സിലായി. എന്താവും അവര്‍ വന്നത്? ദൈവമേ, Chick അവനെന്തെന്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടാകുമോ? ആറു മാസത്തില്‍ കൂടുതലായി അവന്‍ എന്തെങ്കിലും പ്രശ്നത്തില്‍ പെട്ടിട്ട്. അന്ന് ആ രാത്രിക്ക് ശേഷം, തനിക്ക് വിവാഹ വാഗ്ദാനം തന്നതിനോപ്പം അവന്‍ സമ്മതിച്ചതാണ് അവന്റെ gang ല്‍ നിന്ന്‍ മാറാം എന്ന് ; അവന്‍ അത് തെറ്റിച്ചിട്ടുണ്ടാവുമോ ???

ഇനി Sammy, അവന്‍ air-force ലാണ്‍, അവനെന്തെന്കിലും അപകടം, ഏതായാലും അങ്ങനെ ഒരു വാര്‍ത്ത‍ തരുവാന്‍ ഇവരെ പോലുള്ള തടിമാടന്മാരെ അയക്കില്ല തീര്‍ച്ച. അവര്‍ എന്നെ arrest ചെയ്യാന്‍ വന്നതാണ്‌ തീര്‍ച്ച. പക്ഷെ എന്തിന്?. താനിപ്പോള്‍ പഴയ സ്ത്രീ അല്ല "not anymore that black hooker from Harlem". അവളിപ്പോള്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തനായ psychoanalyst ന്റെ receptionist ആണ്. പക്ഷെ അവര്‍ അവളുടെ നേരെ തന്നെ ആണല്ലോ വരുന്നത്. അവര്‍ തന്റെ ബാഗില്‍ ഒളിച്ചു വച്ചിരിക്കുന്ന grass ( Marijuana - ഒരു മയക്കുമരുന്ന്)കണ്ടുപിടിച്ചുവോ?. അവള്ക്ക് അകാരണമായി ഒരു ഭയം തോന്നി. അവള്‍ അവളോട്‌ തന്നെ പറഞ്ഞു അവര്ക്കു തന്നെ തൊടാന്‍ ആവില്ല എന്ന്. തന്റെ ധൈര്യം വീണ്ടെടുത്തു കൊണ്ട് അവള്‍ ചോദിച്ചു : "may i help you".

Lt. Andrew McGreavy, നേതാവെന്നു തോന്നിച്ചയാള്‍് അവളുടെ അസാധാരണമായ വിയര്‍പ്പ് ഒരു തെളിവ് പോലെ കണ്ടു. അയാള്‍ തന്റെ ID കാണിച്ചു തന്നെ പരിചയപ്പെടുത്തി... "Lt. Andrew McGreavy, Ninteenth Precinct." കൂടെ വന്നയാള്‍ "Detective Angeli". അവര്‍ homicideവിഭാഗത്തില്‍ നിന്നാണ്. "homicide"..... ദൈവമേ അവന്‍ ആരെയോ കൊന്നിരിക്കുന്നു... തനിക്ക് തന്ന വാക്കു തെറ്റിച്ചു തെമ്മടിക്കൂട്ടത്തിന്റെ കൂടെ വീണ്ടും പോയിരിക്കുന്നു... കൊള്ളയടിക്കുന്നതിന്റെ ഇടയ്ക്ക് അവന്‍ ആരെയോ വെടിവച്ചു; അതോ ആരെങ്കിലും അവനെ.... ഈശ്വാരാ. അവള്‍ പരിസര ബോധം വീണ്ടെടുത്തു.

"ഞങ്ങള്ക്ക് Dr. Judd Stevens നെ കാണണം" യുവാവായ ഡിറ്റക്ടീവ് വളരെ വിനയത്തോടെ അറിയിച്ചു.

എന്ത് Dr. Judd Stevens ???


to be continued.......


Naked face (യഥാര്‍ത്ഥ മുഖം) by Sidney Shledon



  • ഭാഗം 6 - ജോണ്‍ ഹാന്സണിന്റെ വീട്