Nov 7, 2008

ഭാഗം 5 - Part 5

സംശയം

Chapter 02 continues...

ഏതെങ്കിലും കിറുക്കന്‍ ആകുമോ അത് ചെയ്തത്?

"നിര്‍ബന്ധമില്ല" ജൂഡ് അതിനെ ഖണ്ഡിച്ചു "ആ ആള്‍കൂട്ടത്തില്‍ ഇരുപതില്‍ ഒരാള്‍ വച്ചു മനോരോഗ ആശുപത്രിയില്‍ പോയിട്ടുള്ളവരോ, പോകാന്‍ സാധ്യത ഉള്ളവരോ ആണ്".

"വലിയൊരു കിറുക്കന്‍ ആണതെങ്കില്‍?"
"അങ്ങനെ ആവാന്‍ വലിയ സാധ്യത ഒന്നും തന്നെ ഇല്ല"

കുറച്ചു നേരം ഡോക്ടറെ നോക്കിയിരുന്നിട്ട് മ്ച്ഗ്രീവി താല്പര്യത്തോടെ പറഞ്ഞു. "തങ്ങള്‍ക്കു മനുഷ്യ മനസ്സുകളെ കുറിച്ചു വലിയ ജ്ഞാനം ഉണ്ടെന്നു തോന്നുന്നല്ലോ"

"മനുഷ്യ മനസ്സുകളെ പോലെ വിശാലവും വൈവിദ്ധ്യവും ആയ ഒരു കാര്യം ഇല്ല തന്നെ" ഡോക്ടര്‍ പറഞ്ഞു.
"ഡോക്ടര്‍ എത്ര കാലമായി ഈ ഫീല്‍ഡില്‍ ?" മ്ച്ഗ്രീവി ചോദിച്ചു.
"പന്ത്രണ്ടു വര്ഷം., എന്താ ചോദിച്ചത്?"

മ്ച്ഗ്രീവി ചിരിച്ചു കൊണ്ടു പറഞ്ഞു "നിങ്ങള്‍ കാണാന്‍ വളരെ സുന്ദരനാണ്. എനിക്കുറപ്പുണ്ട് നിങ്ങളുടെ മിക്ക patients നും നിങ്ങളോട് പ്രേമം തോന്നിയിട്ടുണ്ട്".

" എനിക്ക് മനസ്സിലായില്ല, നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?"
"അങ്ങനെ പറയരുത് ഡോക്ടര്‍, നിങ്ങള്‍ക്കറിയാം ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് , ഞങ്ങളും ആണുങ്ങള്‍ തന്നെയാണ്. ജോണ്‍ നെ പോലെ ഒരാള്‍ ഇവിടെ വരുമ്പോള്‍ കാണുന്നത് താങ്ങളെ പോലെ ഉള്ള ഒരു handsome ഡോക്ടറിനെ, അയാള്‍ക്കും നിങ്ങളോട് ഇഷ്ട്ടം തോന്നാം." സ്വകാര്യമായി മ്ച്ഗ്രീവി തുടര്‍ന്നു "എന്താ നിങ്ങള്‍ക്ക് ഉറപ്പു പറയാന്‍ പറ്റുമോ നിങ്ങളുടെ പ്രിയപ്പെട്ട ജോണിനു നിങ്ങളോട് അങ്ങനെ ഒരു വികാരം തോന്നിയിട്ടില്ല എന്ന്?".

ഡോക്ടര്‍ നിര്‍വികാരനായി ചോദിച്ചു"ഇതാണോ നിങ്ങളും ആണുങ്ങളാണെന്നു പറഞ്ഞതിനര്‍ത്ഥം?"

മ്ച്ഗ്രീവി തുടര്‍ന്നു "അങ്ങനെയും സംഭവിക്കാമല്ലോ ഡോക്ടര്‍. പിന്നെടെന്തോക്കെ സംഭവിക്കാം എന്നും എനിക്കൂഹിക്കാന്‍ പറ്റും. നിങ്ങള്‍ ഹന്സനോട് പറയുന്നു ഇനി തന്നെ കാണേണ്ട ആവിശ്യമില്ലെന്ന് 3 വര്ഷമായി അവന്‍ നിങ്ങളുടെ കൂടെ ആയിട്ട് , അവനു കേട്ടത് സഹിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല. പിന്നീട് നിങ്ങള്‍ തമ്മില്‍ ഒരു സംഘട്ടനം നടന്നു"

ജുടിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.

എന്ജലി ആ സംഘര്‍ഷത്തിനു അയവ് വരുത്താനായി ചോദിച്ചു " അയാള്‍ക്ക് ഏതെങ്കിലും ശത്രുക്കള് ഉള്ളതായി ഡോക്ടറിനു അറിയാമോ ?, അല്ലെങ്കില്‍ അയാള്‍ക്ക്‌ ആരോടെന്കിലും ശത്രുത?"

"അങ്ങനെ ആരോടെന്കിലും ശത്രുത ഉണ്ടെങ്കില്‍ തീര്ച്ചയായും അത് നിങ്ങളോട് ഞാന്‍ പറയുമായിരുന്നു." ജൂഡ് പറഞ്ഞു " എനിക്ക് ഹന്സനെ കുറിച്ച് നന്നായി അറിയാം അയാള്‍ക്കോ അയാളോടോ ആര്ക്കും ശത്രുത ഉള്ളതായി എനിക്കറിവില്ല."

"ഏതായാലും ഞങ്ങള്‍ ജോണ് ഹന്സന്റെ ഫയല്‍ കൊണ്ടുപോകുകയാണ്" മ്ച്ഗ്രീവി പോകാനായി എഴുന്നേറ്റു.
"പറ്റില്ല".
"ഞങ്ങള്‍ വേണമെന്കില്‍ കോര്‍ട്ട് ഓര്‍ഡര്‍ സമ്പാദിക്കാം"
"എന്നാല്‍ ആദ്യം അത് ചെയ്യ്. ഈ ഫയലില്‍ നിങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു കാര്യവും ഇല്ല".
"പിന്നെന്തുകൊണ്ട് അത് ഞങ്ങള്ക്ക് തന്നുകൂടാ?"എന്ജലി ചോദിച്ചു.
" അത് ഹന്സന്റെ കുടുംബത്തെ വേദനിപ്പിക്കും. നിങ്ങളുടെ വഴി തെറ്റാണു. അവസാനം നിങ്ങള്ക്ക് മനസ്സിലാവും ഹന്സനെ കൊന്നത് ഒരു അപരിചിതന്‍ ആണെന്ന്."

മ്ച്ഗ്രീവി അതിനെ നിഷേധിച്ചു "ഞാനത് വിശ്വസിക്കില്ല".
എന്ജലി താന്‍ കൊണ്ടുവന്ന റയിന്‍ കോട്ട് പോതിഞ്ഞെടുതുകൊണ്ട് പറഞ്ഞു "ഇതു ഞങ്ങളുടെ പരിശോധനകള് കഴിഞ്ഞതിനു ശേഷമേ തിരിച്ചു തരാനാവൂ".
" അത് നിങ്ങള്‍ വച്ചു കൊള്ളൂ" ഡോക്ടര്‍ പറഞ്ഞു.

"വീണ്ടും കാണാം"മ്ച്ഗ്രീവി പറഞ്ഞു, എന്നിട്ടവര്‍ പുറത്തിറങ്ങി. ഡോക്ടര്‍ അവിടെ തന്നെ നിന്നുപോയി.
"എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടര്‍?" കരോള്‍ അങ്ങോട്ടുവന്നു.

"ആരോ നമ്മുടെ ജോണ്‍ ഹന്സനെ കൊലപ്പെടുത്തിയിരിക്കുന്നു."
"കൊന്നുവെന്നോ?"
"അയാളെ ആരോ കുത്തി കൊന്നു".
"എന്റെ ദൈവമേ, പക്ഷെ എന്തിന്?"
" അത് പോലീസിനും അറിയില്ല"

"എന്തൊരു കഷ്ട്ടം" ഡോക്ടര്‍ വളരെ സന്കടപ്പെടിട്ടുണ്ട് എന്നവള്‍ക്ക് മനസ്സിലായി അവള്‍ ചോദിച്ചു "ഞാനെന്തെന്കിലും ചെയ്യാണ്ടതായി ഉണ്ടോ?"

"നിനക്കിന്നു ഓഫീസ് പൂട്ടാമോ?,ഞാന്‍ നേരത്തെ ഇറങ്ങുന്നു. മിസ്സിസ് ഹന്സനെ കാണാന്‍ പോകണം. ഈ വാര്‍ത്ത‍ ഞാന്‍ തന്നെ അവരോട് പറയുന്നതാണ്‌ ശരി എന്ന് തോന്നുന്നു."
"അതെല്ലാം ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം, ഡോക്ടര്‍ പോയിട്ട് വരൂ", കരോള്‍ പറഞ്ഞു.
"thank you" ജൂഡ് അവിടെ നിന്ന് ഇറങ്ങി.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കരോള്‍ അന്നത്തെ ഫയലുകള്‍ എല്ലാം finish ചെയ്ത്, locker എല്ലാം പൂട്ടി പോകാന്‍ ഇറങ്ങുകയായിരുന്നു. അപ്പോള്‍ ഇടനാഴിയിലെ വാതില്‍ തുറക്കുന്ന ശബ്ദം അവള്‍ കേട്ടു. മണി ആറു കഴിഞ്ഞിരിക്കുന്നു, എല്ലാം പൂട്ടുകയാണ്; ഇതു ഇപ്പോള്‍ ആരാണ്.കരോള്‍ വന്ന ആളെ നോക്കി. അയാള്‍ പുഞ്ചിരിച്ചു കൊണ്ടു കാരോലിനു നേരെ വന്നു...


to be continued...