Nov 3, 2008

ഭാഗം ഒന്ന്‍ - Part 1

കൊലപാതകം
Chapter 01

സമയം 10:50 x-mas കാലത്തെ മഞ്ഞുപുതച്ച പ്രഭാതത്തില്‍ Manhattan streets - ല്‍ xmas shopping നായി ഇറങ്ങിയ ആളുകള്‍ തങ്ങളുടെ വീടുകള്‍ ലക്ഷ്യമാക്കി വേഗത്തില്‍ നടപ്പാതകളിലൂടെ തിരക്കിട്ട് നീങ്ങുകയാണ്.

Lexington Avenue - ല്‍ മെലിഞ്ഞ് ഉയരം കൂടിയ ഒരാള്‍ മഞ്ഞ raincoat ധരിച്ച് ആളുകളുടെ ഇടയിലൂടെ മുന്‍പോട്ട് നീങ്ങികൊണ്ടിരുന്നു. അയാള്‍ ഇന്നു വളരെ സന്തോഷത്തില്‍ ആണ്, തന്റെ നശിച്ച ജീവിതത്തില്‍ നിന്നും മോചിതനായി പുതിയ ഒരു മനുഷ്യനായി എന്ന സന്തോഷ വാര്‍ത്ത‍ തന്റെ ഭാര്യ മേരിയെ അറിയിക്കാന്‍
വീടിനെ ലക്ഷ്യമാക്കി നീങ്ങുകയാണ് അയാള്‍. 59th street corner എത്തിയപ്പോള്‍ traffic light red ആയി. തിരക്കിടുന്ന ജനക്കൂട്ടത്തോടൊപ്പം അയാളും അക്ഷമനായി കാത്തുനിന്നു. കുറച്ചു വാര അകലെ Salvation Army Santa Claus അവിടെ ആഘോഷങ്ങള്‍ക്കായി കൂടിയിരിക്കുന്നത് കണ്ടു. അയാള്‍ തന്റെ നല്ല ഭാവിക്കായി ദൈവത്തിനു നല്‍കാന്‍ തന്റെ pocket -ല്‍ നിന്ന്‍ കുറച്ച് നാണയതുട്ടുകള്‍ കൈയില്‍ കരുതി. ആ നിമിഷത്തില്‍ തന്റെ പിന്നില്‍ ശക്തമായ ഒരു അടി വന്നു പതിച്ചതായി അയാള്ക്ക് തോന്നി. ആ അടിയുടെ ശക്തിയില് ഒന്നു പതറിയ അയാള്ക്ക് അതിന്റെ വേദന തന്റെ ദേഹമാകെ വ്യാപിക്കുന്നതായി മനസ്സിലായി. xmas ന്റെ ലഹരിയില്‍ കുടിച്ചു കൂത്താടുന്ന ആരോ താമശക്ക് ചെയ്തതാവാം.

അതോ അത് Bruce Boyd ആണോ?. Bruce, അവനൊരിക്കലും അവന്റെ ശക്തിയെക്കുറിച്ച് ബോധവാനല്ല, കൂടാതെ അവനു തന്നെ വേദനിപ്പിക്കുന്നത് ഒരു രസം ആയിരുന്നു. പക്ഷെ അവനെ കണ്ടിട്ട് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയി. അയാള്‍ തന്നെ ഇടിച്ച ആളെ നോക്കിവാനായി തിരിഞ്ഞു നോക്കി. ആരെയും കണ്ടെത്താന്‍ അയാള്‍ക്കായില്ല; തന്റെ കാലുകള്‍ തളരുന്നതായി അയാള്‍ക്ക് മനസ്സിലായി. എഴുന്നേല്‍ക്കാന്‍ ആവാതെ തളര്‍ന്നു കിടന്ന അയാള്‍ക്ക് പുറത്തെ വേദന ശരീരമാകെ പടരുന്നതായി മനസ്സിലായി. ആരോടെന്കിലും സഹായം ചോദിയ്ക്കാന്‍ വായ തുറന്നതും ഒരു ചുവന്ന നദി പുറത്തേക്കുഴുകുന്നതായി കണ്ടു. തന്റെ ശരീരമാകെ വല്ലാതെ വേദനിക്കുന്നതായി മനസ്സിലായി. അപ്പോഴും അയാളുടെ മനസ്സില്‍ താന്‍ തന്റെ മേരിയോട് പറയാന് വെമ്പിയ സന്തോഷ വാര്‍ത്ത‍യായിരുന്നു. താന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്, തനിക്കിനി തന്റെ കുടുംബത്തോടൊപ്പം ഒരു സന്തുഷ്ട്ട ജീവിതം നയിക്കാം.

അയാള്‍ തന്റെ കണ്ണുകള്‍ മുറുക്കെ അടച്ചു... തണുപ്പ് വീണ്ടും കൂടി വന്നു.

പക്ഷെ അയാള്‍ യാതൊന്നും അറിയുന്നുണ്ടായിരുന്നില്ല.


chapter 02

Reception - ന്റെ വാതിലുകള്‍ തുറന്നടയുന്നതായി Carol Roberts അറിഞ്ഞു. അവരെ നോക്കാതെ തന്നെ കരോളിനു അവര്‍ രണ്ടു പേരുണ്ടെന്ന് മനസ്സിലായി. ആറടിയില്‍ അധികം പൊക്കവും തികഞ്ഞ വണ്ണവും ആത്മവിശ്വാസം സ്ഫുരിക്കുന്ന നീലക്കന്നുകളും ഉള്ള അയാളുടെ പ്രായം നാല്പ്പതുകളിലാണ്‌. കണ്ടാലറിയാം അയാളാണ് നേതാവ് എന്ന്. രണ്ടാമത്തെയാള്‍ ചെറുപ്പമാണ് അയാളുടെ ചാര കണ്ണുകള്‍ വളരെ സൂക്ഷ്മങ്ങള്‍ ആണ്.
രണ്ടാളും തമ്മില്‍ വളരെ വ്യത്യാസം ഉണ്ടെന്‍കിലും അവര്‍ identical twins ആണെന്ന് Carol പെട്ടന്ന് മനസ്സിലാക്കി.

anti-prespirant ഉണ്ടെന്‍കിലും താന്‍ വിയര്‍ക്കുന്നതായി അവള്‍ക്ക് മനസ്സിലായി. എന്താവും അവര്‍ വന്നത്? ദൈവമേ, Chick അവനെന്തെന്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടാകുമോ? ആറു മാസത്തില്‍ കൂടുതലായി അവന്‍ എന്തെങ്കിലും പ്രശ്നത്തില്‍ പെട്ടിട്ട്. അന്ന് ആ രാത്രിക്ക് ശേഷം, തനിക്ക് വിവാഹ വാഗ്ദാനം തന്നതിനോപ്പം അവന്‍ സമ്മതിച്ചതാണ് അവന്റെ gang ല്‍ നിന്ന്‍ മാറാം എന്ന് ; അവന്‍ അത് തെറ്റിച്ചിട്ടുണ്ടാവുമോ ???

ഇനി Sammy, അവന്‍ air-force ലാണ്‍, അവനെന്തെന്കിലും അപകടം, ഏതായാലും അങ്ങനെ ഒരു വാര്‍ത്ത‍ തരുവാന്‍ ഇവരെ പോലുള്ള തടിമാടന്മാരെ അയക്കില്ല തീര്‍ച്ച. അവര്‍ എന്നെ arrest ചെയ്യാന്‍ വന്നതാണ്‌ തീര്‍ച്ച. പക്ഷെ എന്തിന്?. താനിപ്പോള്‍ പഴയ സ്ത്രീ അല്ല "not anymore that black hooker from Harlem". അവളിപ്പോള്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തനായ psychoanalyst ന്റെ receptionist ആണ്. പക്ഷെ അവര്‍ അവളുടെ നേരെ തന്നെ ആണല്ലോ വരുന്നത്. അവര്‍ തന്റെ ബാഗില്‍ ഒളിച്ചു വച്ചിരിക്കുന്ന grass ( Marijuana - ഒരു മയക്കുമരുന്ന്)കണ്ടുപിടിച്ചുവോ?. അവള്ക്ക് അകാരണമായി ഒരു ഭയം തോന്നി. അവള്‍ അവളോട്‌ തന്നെ പറഞ്ഞു അവര്ക്കു തന്നെ തൊടാന്‍ ആവില്ല എന്ന്. തന്റെ ധൈര്യം വീണ്ടെടുത്തു കൊണ്ട് അവള്‍ ചോദിച്ചു : "may i help you".

Lt. Andrew McGreavy, നേതാവെന്നു തോന്നിച്ചയാള്‍് അവളുടെ അസാധാരണമായ വിയര്‍പ്പ് ഒരു തെളിവ് പോലെ കണ്ടു. അയാള്‍ തന്റെ ID കാണിച്ചു തന്നെ പരിചയപ്പെടുത്തി... "Lt. Andrew McGreavy, Ninteenth Precinct." കൂടെ വന്നയാള്‍ "Detective Angeli". അവര്‍ homicideവിഭാഗത്തില്‍ നിന്നാണ്. "homicide"..... ദൈവമേ അവന്‍ ആരെയോ കൊന്നിരിക്കുന്നു... തനിക്ക് തന്ന വാക്കു തെറ്റിച്ചു തെമ്മടിക്കൂട്ടത്തിന്റെ കൂടെ വീണ്ടും പോയിരിക്കുന്നു... കൊള്ളയടിക്കുന്നതിന്റെ ഇടയ്ക്ക് അവന്‍ ആരെയോ വെടിവച്ചു; അതോ ആരെങ്കിലും അവനെ.... ഈശ്വാരാ. അവള്‍ പരിസര ബോധം വീണ്ടെടുത്തു.

"ഞങ്ങള്ക്ക് Dr. Judd Stevens നെ കാണണം" യുവാവായ ഡിറ്റക്ടീവ് വളരെ വിനയത്തോടെ അറിയിച്ചു.

എന്ത് Dr. Judd Stevens ???


to be continued.......