Nov 6, 2008

ഭാഗം 4 - Part 4

കുറ്റാന്വേഷണം.

Chapter 02
continues...

അക്ഷമനായ ഡിറ്റക്ടീവ് ചോദിച്ചു "എന്താ വല്ലതും നടക്കുമോ?". വിനയത്തോടെ കരോള്‍ പറഞ്ഞു ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് അദ്ദേഹം ഒരു patient നോട് കൂടെ ഇരിക്കുമ്പോള്‍ ശല്യപ്പെടുത്തരുതെന്ന്. ദയവായി അല്‍പ്പം നേരം കൂടെ ക്ഷമിച്ചാലും ഞാന്‍ അദ്ദേഹത്തോട് കാര്യം സൂചിപ്പിക്കാം. കരോള്‍ ഫോണ്‍ വഴി ഡോക്ടറിനെ വിളിച്ചു.

കരോള്‍ പറഞ്ഞു: "ഡോക്ടര്‍ ഹോമിസൈഡ് യൂണിറ്റില്‍ ഉള്ള രണ്ടു ഡിറ്റക്ടീവുകള് അങ്ങയെ കാണാന്‍ വന്നിട്ടുണ്ട്".
"അവരോട് അല്‍പ്പം wait ചെയ്യാന്‍ പറയൂ". അദ്ദേഹത്തിന്റെ ശബ്ദത്തിലെ തികഞ്ഞ ശാന്തത അവള്‍ ശ്രദ്ധിച്ചു. അവള്ക്ക് അഭിമാനത്തോടെ ചിന്തിച്ചു:അവര്ക്കു തന്നെ ചിലപ്പോള്‍ ഭയപ്പെടുത്താന്‍ പറ്റിയേക്കും, എന്നാല്‍ ഡോക്ടറെ അവര്ക്കു തൊടാന്‍ പോലുമാകില്ല. അവള്‍ അവരോട് പറഞ്ഞു "ഞാന്‍ അറിയിച്ചിട്ടുണ്ട്, അല്‍പ്പം വെയിറ്റ് ചെയ്യാന്‍ പറഞ്ഞു".
എത്രനേരം എടുക്കും ഒരു രോഗിയെ നോക്കാന്‍? Angeli, ചെറുപ്പക്കാരനായ ഡിറ്റക്ടീവ് ചോദിച്ചു. ഏകദേശം അര മണിക്കൂര്‍ അവള്‍ മറുപടി പറഞ്ഞു.

അവര്‍ പരസ്പരം നോക്കി, McGreavy പറഞ്ഞു "ഞങ്ങള്‍ വെയിറ്റ് ചെയ്യാം."

25 minute കഴിഞ്ഞപ്പോള്‍ ഡോക്ടറിന്റെ റൂമില്‍ നിന്ന് ഇടനാഴിയിലേക്ക്‌ വാതില്‍ തുറക്കുന്ന ശബ്ദം കരോള്‍ കേട്ടു. അല്‍പ്പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു ഡോക്ടര്‍ പുറത്തേക്ക് വന്നു.

" എനിക്ക് താങ്ങളെ പരിചയമുണ്ടല്ലോ" മ്ച്ഗ്രീവി യെ കണ്ട ഡോക്ടര്‍ പറഞ്ഞു.

"ശരിയാണ് ഞാന്‍ ലെഫ്ടെനന്ട് മ്ച്ഗ്രീവി". കൂടെ വന്ന ആളെ ചൂണ്ടിയിട്ട് "ഇയാള്‍ ഡിറ്റക്ടീവ് ഫ്രാന്ക് എന്ജലി".
ഡോക്ടറുടെ റൂം french living room പോലെ ഡിസൈന്‍ ചെയ്തതാണ്, അവിടെ certificates ഒന്നും ഇല്ലാത്തത്‌ മ്ച്ഗ്രീവി ശ്രദ്ധിച്ചു. പക്ഷെ അവിടെ എത്തുന്നതിനു മുന്പ് അയാള്‍ ഡോക്ടറിനെ കുറിച്ചു അന്വേഷിച്ചിരുന്നു. വേണമെന്കില്‍ ആ ചുവര്‍ മുഴുവന്‍ സര്ട്ടിഫിക്കറ്റുകള് കൊണ്ടു നിറക്കാന്‍ ഡോക്ടറിനാവും.

"ജീവിതത്തില്‍ ആദ്യം സന്ദര്ശ്ശിക്കുന്ന സൈക്കാട്രിസ്ടിന്ടെ ഓഫീസ് ആണ്. എന്റെ വീടും ഇതുപോലെ സുന്ദരം ആയിരുന്നെന്കില്‍", എന്ജലി പറഞ്ഞു.

ഇവിടുത്തെ atmosphere എന്റെ patients നെ ആശ്വസിപ്പിക്കും. പിന്നെ ഞാന്‍ ഒരു psychoanalyst ആണ്.

സോറി പക്ഷെ അതുതമ്മില്‍ എന്ത് വ്യത്യാസം?.

"മണിക്കൂറിനു ഏകദേശം 50 dollar വ്യത്യാസം". മ്ച്ഗ്രീവി തുടര്‍ന്നു "എന്റെ partner ക്ക് താങ്ങളെ ശരിക്കും അറിയില്ല ".

ജൂഡ് ആലോചിച്ചു, മനസ്സിലായി; ഇയാളുടെ പഴയ പാര്‍ട്ണര്‍ പണ്ടു ഒരു liquor store പിടിക്കുന്നത്തിനിടയില്‍ ദാരുണമായി വെടിയേറ്റ് മരിച്ചിരുന്നു അന്ന് ഇയാള്‍ക്കും മാരകമായി പരിക്കേറ്റിരുന്നു. ഏകദേശം നാലോ-അന്ചോ വര്ഷം മുന്പ്. അവര്‍ പിടിച്ച റൌഡിയെ, ആമോസ് സിഫ്ഫ്രെന്‍, അയാളുടെ വക്കീല്‍ അയാള്ക്ക് ബുദ്ധിസ്തിരത ഇല്ലെന്നു വാദിച്ചിരുന്നു. തന്റെ മൊഴിയാണ് കുറ്റവാളിയെ കൊലമരത്തില്‍ നിന്നു രക്ഷിച്ചത്‌. കോടതിയുടെ ആവശ്യപ്രകാരം പരിശോധിച്ചപ്പോള് അയാള്‍ മനസ്തിരത ഇല്ലാത്ത ആളാണെന്ന് തനിക്ക് മനസ്സിലായത് കൊണ്ടാണ് അങ്ങനെ മൊഴി നല്കിയത്.

ജൂഡ് പറഞ്ഞു " ഇപ്പോള്‍ എനിക്ക് താങ്ങളെ മനസ്സിലായി, പഴയ സിഫ്ഫ്രോണ്‍ കേസ് അല്ലെ?, അന്ന് തങ്ങള്‍ക്കും പരിക്കേറ്റിരുന്നല്ലോ , മൂന്നു വെടിയുണ്ടകള്‍ തങ്ങളുടെ ശരീരത്തില് ഉണ്ടായിരുന്നല്ലോ; കൂടാതെ താങ്കളുടെ partner മരിക്കുകയും ചെയ്തു."

" എനിക്ക് താങ്ങളെയും ഓര്‍മയുണ്ട്, നിങ്ങള്‍ ആണ് ആ കുറ്റവാളി രക്ഷപ്പെടാന്‍ കാരണം." മ്ച്ഗ്രീവി പറഞ്ഞു.

വിഷയം മാറ്റനെന്നവണ്ണം ജൂഡ് ചോദിച്ചു" what can I do for you ?".

"ഞങ്ങള്‍ വന്നത് തങ്ങളില്‍ നിന്നു ചില കാര്യങ്ങള്‍ ചോദിച്ചറിയാനാണ്. ", മ്ച്ഗ്രീവി പറഞ്ഞു. എന്നിട്ട് എന്ജലി യോട് ചോദിയ്ക്കാന്‍ ആഗ്യം കാണിച്ചു.

കൈവശം ഉണ്ടായിരുന്ന ബ്രൌണ്‍ കവര്‍ അഴിച്ച് എന്ജലി ചോദിച്ചു "നിങ്ങള്ക്ക് ഇതു പരിചയം ഉണ്ടോ ?".
മഞ്ഞ നിറമുള്ള റയിന്‍ കോട്ട് കണ്ട ഡോക്ടര്‍ പറഞ്ഞു "ഇതു എന്റെതാണെന്ന് തോന്നുന്നല്ലോ."
"ഇതു നിങ്ങളുടെതാണ് ഇതില്‍ നിങ്ങളുടെ പേരെഴുതിയിട്ടുണ്ട് ഡോക്ടര്‍"
"നിങ്ങള്‍ക്കിതെവിടുന്നു കിട്ടി ?"
"നിങ്ങള്‍ക്കെന്തു തോന്നുന്നു" ആ ശബ്ദത്തിലെ വ്യത്യാസം ഡോക്ടര്‍ക്ക്‌ മനസ്സിലായി.

ജൂഡ് ഒരു നിമിഷം മ്ച്ഗ്രീവിയെ നോക്കി എന്നിട്ട് തന്റെ പൈപ്പില്‍ പുകയില നിറച്ചു കൊണ്ടു ശാന്തനായി പറഞ്ഞു "ഇതൊക്കെ എന്താണെന്ന് നിങ്ങള്‍ പറയുന്നതാവും നല്ലതെന്ന് എനിക്ക് തോന്നുന്നു".

"നിങ്ങളുടെ കോട്ടിനെ കുറിച്ചാണ് ചോദ്യം, ഇതു നിങ്ങളുടെ ആണെന്കില്‍ ഇതെങ്ങനെ നിങ്ങളുടെ കൈയില്‍ നിന്നു പോയി എന്നും നിങ്ങള്‍ വിശദീകരിക്കണം."

"ഇതില്‍ അസ്വഭാവികമായി ഒന്നും തന്നെ ഇല്ല" ഡോക്ടര്‍ തുടര്‍ന്നു"ഇന്നു രാവിലെ മഴ പോടിയുന്നുണ്ടായിരുന്നു എന്റെ കോട്ട് ക്ലീന്‍ ചെയ്യാന്‍ കൊടുതിരിക്കുന്നതിനാല്‍ ഞാന്‍ ഈ മഞ്ഞ സ്ലീകേര്‍ ആണ് ധരിച്ചിരുന്നത്. എന്റെ ഒരു patient ന്റെ കൈവശം റെയിന്‍ കോട്ട് ഉണ്ടായിരുന്നില്ല, അതിനാല്‍ ഞാന്‍ ഇതു അയാള്ക്ക് നല്കി." ഒന്നു നിറുത്തിയതിനു ശേഷം അയാള്‍ ചോദിച്ചു "അയാള്‍ക്ക് എന്തെങ്കിലും പറ്റിയോ?".

"അയാള്‍ എന്ന് വച്ചാല്‍?" മ്ച്ഗ്രീവി ചോദിച്ചു.
"എന്റെ patient John Hanson".

"നിങ്ങളുടെ കഷ്ട്ടകാലം" എന്ജലി പറഞ്ഞു "അയാള്‍ക്ക് നിങ്ങളുടെ കോട്ട് തിരിച്ചു കൊണ്ടുവരാന്‍ ആകില്ല, അയാള്‍ മരിച്ചിരിക്കുന്നു".

ഒരു മരവിപ്പ് തന്നിലൂടെ അരിച്ചു കയറുന്നതായി ജുടിനു തോന്നി "മരിച്ചെന്നോ?"

"അതെ, ആരോ ആയാളുടെ പുറത്തു കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയിരിക്കുന്നു" മ്ച്ഗ്രീവി പറഞ്ഞു.

മ്ച്ഗ്രീവി ആ കോട്ട് നിവര്‍ത്തി അതിന് പിന്നിലെ കീറല്‍ കാണിച്ചു കൊടുത്തു. അതിന് ചുറ്റുമുള്ള ഭാഗത്തിനു കടുത്ത ചുവപ്പ് നിറമായിരുന്നു.

"ആരായിരിക്കാം കൊലനടത്തിയത്?"

"തങ്ങള്‍ക്ക് അതിനുള്ള ഉത്തരം നല്കാനാവുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു ഡോക്ടര്‍ സ്ടെവെന്സ്" എന്ജലി പറഞ്ഞു.

താന്‍ നിസ്സഹായനാനെന്ന ഭാവത്തില്‍ അദ്ദേഹം ചോദിച്ചു "എപ്പോഴാണ് സംഭവിച്ചത്?"

"പതിനൊന്നു മണിക്ക് Lexington Avenue - ല്‍ വച്ച് ഇവിടുന്നു ഏകദേശം ഒരു ബ്ലോക്ക് മാത്രം അകലെ. അയാള്‍ വീഴുന്നത് കുറെ ആളുകള്‍ എങ്കിലും കണ്ടിട്ടുണ്ടാകും, പക്ഷെ ക്രിസ്തുമസിന്റെ തിരക്കില്‍ ആരും ശ്രദ്ധിച്ചിട്ടില്ല. അവിടെ കിടന്ന് രക്തം വാര്‍ന്നാണ് അയാള്‍ മരിച്ചത്." മ്ച്ഗ്രീവി പറഞ്ഞു.

"എത്ര മണിക്കാണ് അയാള്‍ ഇവിടെ എത്തിയത്?", എന്ജലി ചോദിച്ചു.

"പത്ത് മണിക്ക്"
"എത്ര സമയം അയാള്‍ ഇവിടെ ചിലവഴിച്ചു?"
"അമ്പതു മിനിറ്റ് "
"session കഴിഞ്ഞ ഉടന്‍ അയാള്‍ പോയോ?"
"yes, മറ്റൊരു patient എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു"
"ഹന്സണ്‍ റിസപ്ഷനു മുന്നിലൂടെ ആണോ പുറത്തേക്ക് പോയത്?"

"അല്ല, പുറത്തേക്ക് പോകുന്നത് മറ്റൊരു വാതിലില്‍ കൂടെയാണ്" എന്നിട്ടദ്ദേഹം പുറത്തേക്ക് പോകുന്ന വാതില്‍ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു "അങ്ങനെ ആകുമ്പോള്‍ എന്റെ patients പരസ്പരം അറിയുകയില്ല".

മ്ച്ഗ്രീവി പറഞ്ഞു:"അപ്പോള്‍ ഇവിടെ നിന്നിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ആണ് അയാളുടെ മരണം നടന്നത്. അയാള്‍ എന്തിനാണ് (എന്തസുഖതിനാണ്) നിങ്ങളെ കാണുന്നത്?"

"ക്ഷമിക്കണം ഒരു doctor-patient ബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്"

"അയാളെ ആരോ കൊലപ്പെടുതിയിരിക്കുന്നു" മ്ച്ഗ്രീവി പറഞ്ഞു "നിങ്ങള്‍ക്ക് അയാളുടെ കൊലപാതകിയെ കണ്ടുപിടിക്കാന്‍ സഹായിക്കാന്‍ കഴിയും"

"അയാള്‍ എത്രകാലമായി ഇവിടെ വരാന്‍ തുടങ്ങിയിട്ട്?" ഇത്തവണ എന്ജലി ആണു ചോദ്യമെറിഞ്ഞത്. അതാണ്‌ പോലീസ് ടീം വര്ക്ക്

"മൂന്നു വര്ഷം" ജൂഡ് പറഞ്ഞു.
"എന്തായിരുന്നു അയാളുടെ കുഴപ്പം?"
ഡോക്ടര്‍ ഒന്നു മടിച്ചു. രാവിലെ ജോണ്‍ ഹന്സനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷവാന്യിരുന്നു. "അയാള്‍ homosexual ആയിരുന്നു". ഡോക്ടര്‍ പറഞ്ഞു.

"ആയിരുന്നു, അതായതു ഇപ്പോള്‍ അല്ല ", ഡോക്ടര്‍ പറഞ്ഞു."ഹന്സന്‍ സുഖപ്പെട്ടു. ഇന്നു രാവിലെ അയാള്‍ എന്നെ കണ്ടപ്പോള്‍ എന്നെ ഇനി കാണേണ്ട ആവിശ്യമില്ല എന്ന് ഞാന്‍ ഹന്സനോട് പറഞ്ഞിരുന്നു. അയാള്‍ തന്റെ കുടുംബത്തോടൊപ്പം ചേരാന്‍ പോകുകയായിരുന്നു" അയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്-ഉണ്ടായിരുന്നു."

"അപ്പോള്‍ അയാള്‍ വീട്ടില്‍ നിന്നു വിട്ടുനില്ക്കുകയായിരുന്നു അല്ലെ?" മ്ച്ഗ്രീവി ചോദിച്ചു.
"അതെ അത് സാധാരണമാണ്‌"
"ചിലപ്പോള്‍ അയാളുടെ ഏതെങ്കിലും ഹോമോ കൂട്ടുകാരനു അയാളെ പിരിയാന്‍ ഇഷ്ട്ടമില്ലതെയായപ്പോള്; വഴക്കുണ്ടാക്കിയിരിക്കാം കലഹം മൂത്ത് അയാളുടെ കൊലപാതകത്തില്‍ കലാശിച്ചതാകാം അല്ലെ?"
"അതിന് സാദ്ധ്യത ഉണ്ട്" ജൂഡ് പറഞ്ഞു; "പക്ഷെ ഞാന്‍ അത് വിശ്വസിക്കുകയില്ല"
"എന്തുകൊണ്ടില്ല ഡോക്ടര്‍?" എന്ജലി ചോദിച്ചു

"ഒരു വര്ഷത്തിലേറെയായി അയാള്ക്ക് അങ്ങനെയുള്ള യാതൊരു ബന്ധവുമില്ല . ഇതു അയാളെ ആരെങ്കിലും കൊള്ളയടിക്കാന്‍ ശ്രമിച്ചതാവാം. ഹന്സണ്‍ അങ്ങനെ ഉള്ളവരോട് വഴക്കുണ്ടാക്കുന്ന കൂട്ടത്തിലാണ്."

"അതില്‍ ഒരു തെറ്റുണ്ട്, അയാളുടെ പേഴ്സില്‍ നൂറു ഡോളറില്‍ കൂടുതല്‍ ഉണ്ടായിരുന്നു." മ്ച്ഗ്രീവി ജുടിനെ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു കൊണ്ടു പറഞ്ഞു.

പിന്നെ ആരാവാം?

To be continued...