Nov 5, 2008

ഭാഗം 3 - Part 3

ഡോക്ടര്‍ ജൂഡ് സ്ടെവെന്സ് - carol's version.

Chapter 02
continues...

അയാളോട് ഒട്ടിച്ചേരാന്‍ അവള്‍ ആഗ്രഹിച്ചു, പക്ഷെ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ ഒഴിഞ്ഞു മാറി. അവളെ ഒരു couch ല്‍ ഇരുത്തിയിട്ട് അയാള്‍ പറഞ്ഞു "ഇത്രയും കാലം അനുഭവിച്ചതൊന്നും നിനക്കു മതിയായില്ലേ, നിനക്കു ഇതില്‍ നിന്നും മോചനം വേണ്ടേ?". അവള്‍ കുഴങ്ങി, ഇയാള്‍ എന്താ ഇങ്ങനെ? അതോതന്നെ കളിപ്പിക്കാന്‍ വേണ്ടി പറയുന്നതാണോ... അതോ മറ്റു വല്ലതുമാണോ ഇയാളുടെ ഉദ്ദ്യേശ്യം. അവള്‍ ആലോചിച്ചു.

"
നിനക്കെന്തു ചെയ്യണമെന്നു പറഞ്ഞു കൊള്ളൂ" അവള്‍ പറഞ്ഞു. "നമുക്കല്‍പ്പം കത്തിവയ്ക്കാം"
അയാള്‍ പറഞ്ഞു.
വിശ്വാസം വരാതെ അവള്‍ ചോദിച്ചു " എന്നുവച്ചാല്‍ സംസരിക്കാം എന്നോ ?". അതെ , അയാള്‍ മറുപടി പറഞ്ഞു. എന്നിട്ട് ഒരു കസേര വലിച്ചിട്ട് അദ്ദേഹം അവളുടെ അടുത്തിരുന്നു.

അവര്‍ സംസാരിച്ചു തുടങ്ങി, പലവിഷയങ്ങളെക്കുറിച്ചും, രാത്രിമുഴുവന്‍. വളരെ ലളിതമായ കാര്യമാണ് ഡോക്ടര്‍ ചെയ്തത്; അവളോട്‌ സംസാരിക്കുക. പക്ഷെ അതായിരുന്നു അവള്‍ക്കുവേണ്ടിയിരുന്നത്, ആരും ഇതുവരെ ചെയ്തിട്ടില്ലാത്തതും.

അയാള്‍ അവളെ അയാളെപ്പോലെ തന്നെ കണ്ടു , ഒരു മനുഷ്യജീവിയെ പോലെ. ഇടയ്ക്കെപ്പോഴോ താന്‍ വസ്ത്രം ധരിച്ചിട്ടില്ല എന്ന വസ്തുത അവള്‍ ഓര്മിച്ചു. അവള്‍ പോയി വസ്ത്രം ധരിച്ചു; പിന്നെയും കുറെ നേരം അവര്‍ എന്തിനൊക്കെയോ കുറിച്ചു സംസാരിച്ചു. അവളുറങ്ങിയപ്പോഴേക്കും അവളുടെ മനസ്സ് ശൂന്യമായിരുന്നു. എല്ലാ ഭാരവും ഇറക്കി വച്ചു അവള്‍ സുഖമായി ഉറങ്ങി.

പിറ്റേന്ന് breakfast കഴിച്ചു കഴിഞ്ഞു അദ്ദേഹം അവള്ക്ക് 100 dollar ന്റെ നോട്ടു നല്‍കിയിട്ട് പറഞ്ഞു: "നിനക്കു ഇവടുന്നു ഇറങ്ങിയതിനു സെത്ഷം നിന്റെ ഇഷ്ട്ടം പോലെ ജീവിക്കാം. നിനക്കു നിന്റെ തെരുവില്‍ പോയി 100 dollar നും മയക്കുമരുന്ന് വാങ്ങി, നിന്റെ ഇഷ്ട്ടം പോലെ നടക്കാം അടുത്ത പ്രാവിശ്യം ജയിലില്‍ ആകുന്നതു വരെ. ഒന്നു നിറുത്തിയിട്ടു അദ്ദേഹം തുടര്‍ന്നു " എനിക്ക് ഒരു receptionist ന്റെ ആവിശ്യം ഉണ്ട്, എനിക്ക് തോന്നുന്നു നീ അതിനു പറ്റിയ ആളാണെന്ന്".

അവള്‍ പറഞ്ഞു " എനിക്ക് അതിനുള്ള യോഗ്യത ഇല്ലല്ലോ" നിനക്കു പറ്റും നീ നിന്റെ വിദ്യാഭ്യാസം പൂര്ത്തിയാക്കുകയാണെന്കില്. ഡോക്ടര്‍ പറഞ്ഞു.

അവള്‍ പുറത്തിറങ്ങി തന്റെ സ്ഥിരം drug shop ലേക്ക് നടന്നു. 100 dollar കൊണ്ടു തനിക്ക് കുറെ drug വാങ്ങാം എന്നവള്‍ മനസ്സിലോര്‍ത്തു. അവള്‍ ഡോക്ടറിനെ കുറിച്ചോര്ത്തു, ആ വീട് , അവര്‍ സംസാരിച്ച കാര്യങ്ങള്‍ എല്ലാം. ഡോക്ടര്‍ എന്തൊരു മണ്ടനാണെന്ന് ആലോചിച്ചു അവള്‍ ചിരിച്ചു.

പക്ഷെ അവള്‍ തന്നെ അത്ഭുതപ്പെടുന്ന രീതിയിലായിരുന്നു അവള്‍ക്കുണ്ടായ മാറ്റം.അവള്‍ night-school ല്‍ ചേര്ന്നു. അവള്‍ തന്റെ നശിച്ച ജീവിതം ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം നിന്നു. ഡോക്ടര്‍ അവള്ക്ക് പഠിക്കാന്‍ മാസംതോറും ഒരു തുക allowance നല്‍കിപ്പോന്നു. തന്റെ graduation high-grade ഓടെ പാസായി. ഡോക്ടര്‍ അവളുടെ graduation-day ക്ക് വന്നിരുന്നു എന്നത് അവളെ കുറെ സന്തോഷിപ്പിച്ചു, അവസാനം തന്നെ വിശ്വസിക്കുന്ന ഒരാളെ ഉണ്ടായിരിക്കുന്നു.

ഇപ്പോള്‍ 4 വര്ഷം കഴിഞ്ഞു താന്‍ പാസ് ആയിട്ട്. ഡോക്ടറിന്റെ കാഴ്ചപ്പാടില്‍ ഇപ്പോഴും ഒരു വ്യത്യാസവും അവള്ക്ക് കാണാനായില്ല. ശരിക്കും പറഞ്ഞാല്‍ ഇപ്പോള്‍ കാണുന്നത് പോലെ തന്നെ ആണ് ഡോക്ടര്‍ നേരത്തെയും കണ്ടത്. അവളുടെ എല്ലാ കാര്യത്തിനും ഡോക്ടറുടെ സഹായമുണ്ടായിരുന്നു. Chick ന്റെ കാര്യത്തില്‍ സംഭവിച്ചതും എല്ലാം ഡോക്ടറിനോട്‌ പറഞ്ഞിരുന്നു. അവള്‍ ഡോക്ടറിനു വേണ്ടി എന്തും ചെയ്യാന്‍ തയാറാണ് മരിക്കാനും കൊല്ലാനും വരെ.

പക്ഷെ ഈ കുറ്റാന്വേഷകര് അവര്‍ എന്തിന് ഡോക്ടറെ കാണണം.



prev home index next